10 Sept 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.
   
​​

BLEND _ ഓഫീസ് ബ്ലോഗ് പരിഷ്കരണ പരിശീലനം

എ. ഇ. ഒ, ഡി. ഇ. ഒ, ഡി. ഡി. ഇ, എസ്. എസ്. എ,  ഓഫീസര്‍മാര്‍ക്കും ബ്ലോഗ് ചാര്‍ജ്ജു് വഹിക്കുന്ന ജീവനക്കാര്‍ക്കുമുള്ള അവസാന ഘട്ട പരിശീലനം 10 / 9 / 2014 ന് ഐ. ടി. അറ്റ് സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ നടന്നു.
DDE, ശ്രീ. സി. രാഘവന്‍ പരിശീലനം
ഉല്‍ഘാടനം ചെയ്യുന്നു.

4 Sept 2014

Teachers day ...... Wishes ....

         
​ ​​​ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  
             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!